പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ മാധ്യമ കമ്പനിയാണ് എംബിസി ഗ്രൂപ്പ്. വലീദ് അല്‍ ഇബ്രാഹീം എന്ന ഗള്‍ഫിലെ പ്രമുഖ വ്യവസായി ആണ് കമ്പനിയുടെ സ്ഥാപകന്‍. സൗദിയില്‍ അഴിമതി വിരുദ്ധ നടപടിയില്‍ അറസ്റ്റിലായവരില്‍ വലീദ് അല്‍ ഇബ്രാഹീമുമുണ്ടായിരുന്നു. എംബിസി ഗ്രൂപ്പ് ഏറ്റെടുക്കാന്‍ സൗദി ഭരണകൂടം പദ്ധതിയിടുന്നുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. അറബ് ലോകത്ത് മൊത്തം വ്യാപിച്ച് കിടക്കുന്ന മാധ്യമശൃംഖലയുള്ള സ്ഥാപനമാണിത്. ഈ കമ്പനി സ്വന്തമായാല്‍ അറബ് ലോകത്തെ വിനോദ-വാര്‍ത്താലോകം സ്വന്തമായെന്ന് പറയാം. പക്ഷേ, റിപ്പോര്‍ട്ട് പൂര്‍ണമായും ശരിയല്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്